ന്യൂഡൽഹി: ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവേ, സുപ്രീം കോടതിയിലെ ചില ജഡ്ജിമാർക്കിടയിലെ അഴിമതി നീതിന്യായ നിർവ്വഹണത്തിന് കനത്ത തിരിച്ചടിയായെന്ന് ആരോപിച്ചു.
17-ാമത് കെ.എം. ബഷീർ അനുസ്മരണ പ്രഭാഷണത്തിൽ "നമ്മൾ ഭരണഘടനയോട് നീതി പുലർത്തുന്നില്ലേ അതോ ഭരണഘടന നമ്മെ പരാജയപ്പെടുത്തിയോ?" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരം മാറ്റിവച്ചു. ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന സമരമാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) താൽക്കാലികമായി പിൻവലിച്ചത്. ......
ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിർദേശങ്ങൾ. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) ചട്ടങ്ങൾ പ്രകാരം ഇനി കൃത്യമായി 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ......
ബെംഗളൂരു: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സ്കൂട്ടർ യാത്രക്കാരന്റെ തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച ക്യാമറ, ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ 500 രൂപയുടെ പിഴയാണ് ചുമത്തിയത്.
ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സൗവിക് ദത്തയ്ക്കാണ് വിചിത്രമായ ഇ-ചലാൻ ലഭിച്ചത്. ......
ന്യൂഡൽഹി: സാധുവായ കാരണങ്ങളില്ലാതെ, ഒരേ തസ്തികയിലുള്ള ഒരു സീനിയർ ജീവനക്കാരന് ജൂനിയറിനേക്കാൾ കുറഞ്ഞ ശമ്പളം നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. യോഗ്യത, നിയമന രീതി, പരിചയം, ചുമതലകൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ജൂനിയറിന് കൂടുതൽ ശമ്പളം നൽകുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അലിഗഡിലെ ധർമ്മ സമാജ് കോളേജിലെ റീഡർ (അസോസിയേറ്റ് പ്രൊഫസർക്ക് തുല്യമായ പദവി) ജയ് പ്രകാശ് സിംഗ് സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. ......
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച ടിവികെ പ്രചാരണത്തിനായി ചെലവഴിച്ചത് 19.8 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകൾ. 233 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയ ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്. ......
ലഖ്നൗ: ഉത്തർപ്രദേശിലെ വൃന്ദാവനിൽ ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ......
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ 14-ാം പ്രതി പ്രദോഷ് എസ്. റാവുവിനെ മാപ്പുസാക്ഷിയാക്കാനുള്ള വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്മി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർഷങ്ങളായി രാഷ്ട്രീയ എതിരാളികളായി തുടരുന്ന തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ പുതിയ ആശയവിനിമയത്തിന് തുടക്കം. മുഖ്യമന്ത്രി മമത ബാനർജി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ......
ന്യൂഡൽഹി:ഹിന്ദു വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിലുള്ള പരിമിത അവകാശം കാലക്രമേണ പൂർണ്ണ ഉടമസ്ഥതയായി മാറുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗംഗാറാമിന്റെ വിധവയായ കാശിഭായിയുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ......